മുക്കുത്തിയിട്ട പെണ്‍കുട്ടി

സിഗ്നൽ കാത്തു നിൽക്കുമ്പോൾ കണ്ടതാണ് മുക്കുത്തിയിട്ട ഈ സുന്ദരിക്കുട്ടിയെ.

penkutti

പതിനഞ്ചോ പതിനാറോ വയസ്സേ ഉള്ളു. ലോക്കറ്റ്,കീ ചെയിൻ തുടങ്ങിയ സാധനങ്ങൾ ട്രാഫിക് സിഗ്നലിൽ കാത്തു കിടക്കുന്ന വണ്ടികളിലുള്ള ആളുകൾക്ക് വിൽക്കുകയാണ് അവൾ.
അവളുടെ ചിരി നിസ്സഹായതയുടെ ആണോ സന്തോഷത്തിന്റെയാണോ മരവിപ്പിന്റേതാണോ എന്ന്‌ അല്ലെങ്കിൽ അവൾ ചിരിക്കുകയാണോ എന്ന് മനസ്സിലായില്ല.
മറക്കാൻ കഴിയാത്ത മുഖങ്ങളിൽ ഒന്ന് കൂടി. അരുവികൾ  ഒരുപാട് ഗ്രാമങ്ങളെ തട്ടി തഴുകി തലോടി ഒഴുകിപ്പോവുമ്പോൾ ഒറ്റപ്പെടലനുഭവിക്കുന്നുണ്ടാവുമോ?
അരുവിയിലെ വെള്ളം ദാഹമകറ്റും പോലെ ഒരു പുഞ്ചിരിക്ക് വിധി മാറ്റുവാൻ കഴിഞ്ഞിരുന്നെങ്കിൽ…

“No one ever told me that grief felt so like fear.”
― C.S. Lewis, A Grief Observed

ഇൻസാനിയാത്

റെയിൽവേ സ്റ്റേഷനിലേക്ക് ഉബർ ഓട്ടോ വിളിച്ചപ്പോൾ വന്നത് അമീർ ഹുസൈൻ എന്ന മനുഷ്യൻ. ഞങ്ങളുടെ സംസാരവും ചിരിയും എല്ലാം കേട്ടപ്പോൾ കേരളത്തിൽ നിന്നാണോ എന്ന് ചോദിച്ചു. അതെ എന്ന് പറഞ്ഞപ്പോൾ അയാൾക്ക് ഭയങ്കര സ്നേഹം. അയാളുടെ ഗ്രാമത്തിലെവിടെയോ കുറച് മലയാളികൾ താമസിക്കുന്നുണ്ടത്രെ.

യാത്ര

“നിങ്ങൾ മനുഷ്യന്മാർ തമ്മിൽ മതിലുകൾ ഒന്നും കെട്ടുന്നില്ല,ഇവിടെ ഒക്കെ ഓരോ വിഭാഗത്തിന് ഓരോ ഇടങ്ങളാണ്. മനുഷ്യത്വം കുറഞ്ഞു വരികയാണ്”
അയാൾക്ക് രണ്ടും ഭാര്യക്ക് രണ്ടും അങ്ങനെ നാല് മക്കളുണ്ട്.
എന്റേത്,നിന്റേത് നിങ്ങളുടേത് എന്നൊന്നും ഇല്ല. എല്ലാവരും എല്ലാവരുടെയും ആണ്.
ഒരിക്കൽ അയാളുടെ വീട്ടിൽ പോണം.എല്ലാവരെയും കാണണം,ഒരു ചായ കുടിക്കണം. അയാള്‍ക്ക് പറയാന്‍ ഉള്ളത് വീണ്ടും കേള്‍ക്കണം.

Yis duniya mein agar jannat hai, to bas yahi hai… yahi hai… yahi hai

Lalgudi Karuppiah Gandhi

തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മനുഷ്യരുടെ കൂടെ പശുക്കളെയും കൂട്ടുന്ന ഒരു സീനുണ്ട്  ‘Lalgudi Karuppiah Gandhi aka LKG’ എന്ന തമിഴ് സിനിമയിൽ.

Capture

ഈ കാലഘട്ടത്തിലെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെ നർമത്തിൽ പൊതിഞ്ഞു പ്രേക്ഷകരോട് സംവദിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയം പറയുന്ന ഈ സിനിമയുടെ രാഷ്ട്രീയം നമ്മുടെ ‘സന്ദേശം’ പോലെ ഈയടുത്തിറങ്ങിയ പാതി വെന്ത മലയാള രാഷ്ട്രീയ സിനിമകളെ പോലെ വികലമല്ല. നമുക്ക് ചുറ്റും നടക്കുന്ന നമ്മൾ പലപ്പോഴും ഭാഗമായിട്ടുള്ള രാഷ്ട്രീയ നാടകങ്ങളെ നന്നായി കളിയാക്കുന്നുണ്ട് ഈ സിനിമയിൽ.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ഇറങ്ങിയത് ചിലരെയെങ്കിലും കുറച്ചൊക്കെ ചിന്തിപ്പിക്കാൻ കാരണമായി എന്നുറപ്പാണ്.

Before writing the script, we curated a list of real-life incidents that went viral on social media. Be it the Cauvery water crisis or the popular video of a politician slapping someone in public, we finalised the ones that spawned several heated debates. However, the scenes had to be within the confines of the narrative.

-RJ Balaji,Lead actor

21 lessons for the 21st century

ഈ നൂറ്റാണ്ടിനെ കുറിച്ചുള്ള എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് ’21 lessons for the 21st century’.

Capture

ഈ നൂറ്റാണ്ടിലെ പ്രശ്നങ്ങളും അന്താരാഷ്ട്ര സമൂഹം ഈ വെല്ലുവിളികളെ എങ്ങനെ നേരിടുന്നുവെന്നും ഭാവിയിൽ,ബന്ധപ്പെട്ട മേഖലകളിൽ ഏതു രീതിയിൽ മാറ്റങ്ങളുണ്ടാവുമെന്നും വായനക്കാരനുമായി സംവദിക്കുകയാണ് എഴുത്തുകാരൻ. നമ്മുടെ,കണ്ടും കേട്ടും രൂപപ്പെട്ട അനുമാനങ്ങൾ വായനയുടെ പല സമയത്തും ചോദ്യം ചെയ്യപ്പെടും. പുതിയ ചിന്തകളിലേക്കുള്ള ഒരുപാട് വിത്തുകൾ നമുക്കുള്ളിൽ രൂപം കൊള്ളും. ഒരു വിഷയത്തിന്റെയും സ്വന്തം അഭിപ്രായം അടിച്ചേൽപ്പിക്കാൻ ശ്രമിക്കാതെ ഒരുപാട് വീക്ഷണ കോണുകളിൽ വിഷയത്തെ അവതരിപ്പിക്കുന്ന രീതി പ്രശംസനീയം തന്നെ ആണ്.

“Questions you cannot answer are usually far better for you than answers you cannot question.”
― Yuval Noah Harari, 21 Lessons for the 21st Century

പേരറിയാത്തവര്‍

ഈ കുട്ടികളെ ആദ്യമായി കാണുന്നത് കഴിഞ്ഞ മാസമാണ്. ഗുജറാത്തിലെ പ്രഹ്ലാദ് നഗറിലെ ‘അദാനി ഗ്യാസ്’ സ്റ്റേഷനിൽ വെച്ച്. പിന്നീട് പല തവണ അവരെ അവിടെ കണ്ടു. ഗ്യാസ് നിറക്കാൻ വരുന്ന ആളുകളോട് ഭിക്ഷ യാചിക്കലാണ് അവരുടെ പ്രധാന പരിപാടി. നമ്മുടെ ശ്രദ്ധ കിട്ടുന്നത് വരെ കാറിന്‍റെ ഗ്ലാസിൽ മുട്ടിക്കൊണ്ടിരിക്കും. രാവിലെയെന്നോ വൈകുന്നേരമോ എന്നില്ലാതെ സകല സമയവും അവരവിടെ കാണും. ഇങ്ങനെയുള്ള കുട്ടികൾ അഹമ്മദാബാദിൽ ഒരു സ്ഥിരം കാഴ്ചയാണ്.

photo_2019-04-24_16-26-57

അവരോട് സംസാരിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. ഗുജറാത്തി അറിയാത്തത് കൊണ്ട് അതിന് സാധിച്ചില്ല. പിന്നീടൊരു ദിവസം അഭി ഏട്ടനാണ് ഒരു സംഭാഷണത്തിന് തുടക്കമിട്ടത്.

 

പേരെന്താണെന്നു ചോദിച്ചു;

 

സന്തോഷ് എന്നോ മറ്റോ മറഞ്ഞു,നാണം കൊണ്ട് ആ ആൺകുട്ടിക്ക് ചിരി വരുന്നുണ്ടായിരുന്നു. അവൻ പറഞ്ഞത് തിരുത്തി വേറെ ഒരു പേരും കൂടി പറഞ്ഞു. അതൊന്നും അല്ല അവന്‍റെ പേരെന്ന് പെൺകുട്ടി തിരുത്തി.

 

സ്കൂളിൽ പോവാറുണ്ടോ എന്ന് ചോദിച്ചപ്പോൾ അവർ ഒന്നൂടെ ചിരിച്ചു. പിന്നെ കൂടുതലൊന്നും ഞങ്ങൾ ചോദിച്ചില്ല. അവരുടെ ഒരു ഫോട്ടോ എടുത്ത് കാണിച്ചു കൊടുത്തു.

ഒരു ഫോട്ടോ കൂടെ എടുക്കുമോ എന്ന് ചോദിച്ചു.

അങ്ങനെ എടുത്തതാണ് ഈ ഫോട്ടോ.

ഒരു പക്ഷേ ഇത് കാണുമ്പോൾ എനിക്ക് വീണ്ടും വീണ്ടും തോന്നുന്നത് പേരില്ലാത്ത,ചിരിക്കാൻ മാത്രമറിയുന്ന ഒരുപാട് കുട്ടികളുടെ മുഖമായിരിക്കും. എന്‍റെ നിസ്സഹായതയുടെ ആഴം. ഒന്നും ചെയ്യാൻ  പറ്റാത്തതിന്‍റെ നിരാശ.

ഒരിക്കൽ ഒഡിഷയിൽ സഞ്ചരിക്കുമ്പോൾ ചൈൽഡ് ലൈനില്‍ വിളിച് പരാജയപ്പെട്ടതിന്‍റെ നിരാശ ഇന്നും മാറിയിട്ടില്ല. യാഥാര്‍ത്ഥ്യ ഇന്ത്യ തെരുവുകളിലാണ് ജീവിക്കുന്നത്.

 

Though we have been hearing “sabka saath sabka vikas” (each one’s support, each one’s development) for a while now, it is perhaps fair to acknowledge that neither the current government nor preceding governments were seriously committed to this principle.

The Doctor and the Saint

ഗാന്ധിജിയെ കുറിച്ചുള്ള എന്‍റെ സത്യാഞവേഷണ യാത്രയിലെ ഒരേടാണ് ഈ പുസ്തകം.

amb

ക്ലാസ്സ്‌ മുറികളില്‍ പഠിപ്പിച്ച ‘മഹാത്മ’ എന്നൊരു വീക്ഷണ കോണിൽ നിന്നും ഞാന്‍ പണ്ട് മുതലേ തെന്നി മാറിയിരുന്നു. യാത്രകൾ മനസ്സിൽ ഗാന്ധിക്കുണ്ടായിരുന്ന സ്ഥാനം അംബേദ്കറിന് കൈമാറി.

ഇവര്‍ രണ്ടു പേരുമില്ലാതെ ഇന്ത്യ ചരിത്രം പൂര്ണമാകില്ല. അവരവരുടെ ജീവിതത്തിലൂടെ ഒരു രാജ്യത്തിന്‍റെ ഭാഗഥേയം നിര്‍ണയിക്കാൻ അവർക്ക് സാധിച്ചെങ്കിലും ഈ നൂറ്റാണ്ടിൽ കൂടുതൽ പ്രചോദിപ്പിക്കുന്നത് അംബേദ്‌കർ തന്നെയാണ്. അർദ്ധ നഗ്നനായ ഫകീർ എന്ന ഗാന്ധിയുടെ ചിത്രവും കഥയും ഇന്നും പ്രസക്തി നഷ്ടപ്പെടാത്ത ആശയങ്ങളും പ്രസക്തമല്ല എന്നല്ല,ഗാന്ധി കോട്ടുപേക്ഷിച്ചതും അംബേദ്‌കർ കോട്ടിട്ടതും ഒരേ രാജ്യത്ത് തന്നെ ആണല്ലോ.

In order to detach caste from the political economy, from conditions of enslavement in which most dalits lived and worked, in order to slide the questions of entitlement, land reforms and the redistribution of wealth, Hindu reformers cleverly narrowed the question of caste to the issue of untouchability. They framed it as an erroneous religious and cultural practice that needed to be reformed.
― Arundhati Roy

 

Barça Dreams

barcadreams1

“More than a club”

ഈ ടാഗ് ലൈനിൽ തന്നേയുണ്ട് ബാർസിലോണ എന്ന ക്ലബ്ബിന്‍റെ ചരിത്രം. ഈ നൂറ്റാണ്ടിലെ മാത്രമല്ല ഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സുന്ദരമായ ഫുട്ബോൾ കളിക്കുന്ന ടീം. അവര്‍ കാറ്റലന്‍ ഐഡന്റിറ്റിയുടെ മാത്രമല്ല, അടിച്ചമർത്തലുകൾക്കെതിരെ,വിവേചനകൾക്കെതിരെ  പ്രതികരിക്കുന്ന ലോകത്തെ എല്ലാവരെയും ആകർഷിക്കുന്ന  ഒരു ആശയത്തിനു വേണ്ടിയുള്ള ഫുട്ബോളാണ് കളിക്കുന്നത്. ക്ലബ് സ്ഥാപിച്ചയാൾ തന്‍റെ ടീമിന്‍റെ മത്സരങ്ങൾ പോലും കാണാൻ കഴിയാതെ വന്നപ്പോൾ ആത്മഹത്യ ചെയ്ത ചരിത്രം,ചിഹ്നങ്ങൾ പല തവണ മാറ്റിയ കഥകൾ,അവഗണയുടെ പടുകുയിൽ വീണിട്ടും ഉയിർത്തെഴുന്നേറ്റ സീസണുകള്‍, ഇന്ന് ഈ ക്ലബ്‌ ലോകത്തിന്‍റെ നെറുകയിൽ നിൽക്കുന്ന അവര്‍ക്ക് പരാജയത്തിന്‍റെ കൈപ്പുനീര്‍ കുടിച്ച ഒരു ചരിത്രമുണ്ട്.

ബാര്‍സിലോണ അവതരിപ്പിക്കുന്ന,ഇക്കാലമത്രെയും കളിച്ചു മിനുക്കിയ കാല്‍പന്തു കളിയിലെ മായാജാലം,ടോട്ടല്‍ ഫുട്ബോളിന്‍റെ സൗന്ദര്യം-ബാര്‍സ എങ്ങനെ അവരായി എന്ന കഥയാണ്. എന്നും ഇരകളായി(They were victims, credit to the history of Spain)  സ്വയം കണ്ട ഒരു ടീം ഇന്ന് ഗ്രൗണ്ടില്‍ കാഴ്ച വെക്കുന്നത് അവരെന്നും മുന്നോട്ട് വെച്ച കേളിശൈലി തന്നെ ആണെങ്കിലും മനോഭാവം എങ്ങനെ മാറിയെന്നത് ഒരു കുഞ്ഞു കഥയായി നമുക്ക് സ്ക്രീനില്‍ കാണാം.

Més que un club

I too had a dream

Capture.PNG

ഇന്ത്യയിലെ ജനങ്ങളുടെ കൂടെ പ്രവർത്തിക്കണമെന്നും അവരുടെ ജീവിതത്തിൽ കാതലായ മാറ്റങ്ങൾ ഉണ്ടാക്കണമെന്നും ആഗ്രഹിക്കുന്ന ഒരാളെന്ന നിലയിൽ എനിക്കേറെ ഇഷ്ടപ്പെട്ട,ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റിയ പുസ്തകമാണ് വർഗീസ് കുര്യന്റെ i too had a dream . സമൂഹത്തിൽ സുസ്ഥിരമായ മാറ്റങ്ങൾ കൊണ്ട് വരേണ്ടതെങ്ങനെ ആണെന്നതിന്റെ പാഠപുസ്തകമാമാണ് അദ്ദേഹത്തിൻറെ ജീവിതം. ഇന്ത്യയിലെ ഗ്രാമീണരുടെ ജീവിതത്തെ,അവരുടെ തന്നെ പരിശ്രമത്തിലൂടെ,അവരെത്തന്നെ വിശ്വാസത്തിലെടുത്തു സ്വയം പര്യാപ്തമാക്കി പറ്റിയതിന്റെ കഥയാണ് അദ്ദേഹത്തിന്റെ ജീവിത കഥ. “Believe in people,invest in people,work with people” എന്ന ലളിതമായ ആശയം നടപ്പിലാക്കാതെ ചരിത്രത്തിലെവിടെയോ വഴിമാറിപ്പോയ ഭരണകൂടത്തിന് നേരെ തിരിച്ചു വെച്ച കണ്ണാടിയാണ് ഈ പുസ്തകത്തിലെ ചില വരികൾ.

 

“Any sensible government must learn to unleash the energy of its people and get them to perform instead of trying to get a bureaucracy to perform.”
― Verghese Kurien, I Too Had a Dream

Yevade Subramanyam

Capture.PNG

ചുറ്റിലുമുള്ള ജീവിതം നാടകം പോലെ തോന്നുന്ന ചില ദിവസങ്ങളുണ്ട്,
എവിടെ നോക്കിയാലും മുഖം മൂടികളാണ് കാണുന്നതെങ്കിലും അതനുഭവപ്പെടാറുള്ള പകലുകളുണ്ട്. ഇതോ ജീവിതം എന്ന് തോന്നുന്ന നിമിഷങ്ങളുണ്ട്,ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കി നിലാവത്തിരുന്നാലും വാക്കുകൾ നഷ്ട്ടപ്പെടുന്ന രാത്രികളുണ്ട്.
അങ്ങനെയൊരു രാത്രിയാണ് ഈ സിനിമ കണ്ടത്. വീണ്ടുമൊരു പകലിൽ അർത്ഥമില്ലാത്തതല്ലേ ഈ ജീവിതമെന്നു തോന്നിയപ്പോൾ ഓർമ വന്നത് കേട്ട് മറന്ന ചില വാക്കുകളാണ്. ലാപ്ടോപ്പ് സ്‌ക്രീനിൽ കണ്ട ഹിമാലയത്തിൻ്റെ ചിത്രങ്ങളാണ്,മനസ്സിൽ താലോലിച്ച ഒരു അറ്റമില്ലാത്ത യാത്രയുടെ പ്രതീക്ഷകളാണ്.
ചാർളി പോലെ Into the wild പോലെ ഒരു സിനിമ കൂടി.

Up in the mountains, eating a basic meal of momos and learning to find comfort in the smallest of accommodations, Subramanyam learns to look at the larger picture. His transformation takes time and he begins to understand where he stands in life, death and love beyond the rat race.

 

ലോറിക്കാരന്‍

img-20190313-wa0002.jpg

ഓരോ ദേശത്തിന്റെയും സ്പന്ദനമറിയണമെങ്കിൽ അവിടുത്തെ പാസഞ്ചർ ട്രെയിനിലും ലോക്കൽ ബസ്സിലും പറ്റുമെങ്കിൽ ലോറിയിലും യാത്ര ചെയ്യണം. അങ്ങനെ പരിചയപ്പെടുന്ന മനുഷ്യർ നമ്മെ ഒരുപാട് ചിന്തിപ്പിക്കും.
രണ്ട് ദിവസം മുന്പ്  ഹൈദരാബാദിൽ നിന്നും 85 കിലോമീറ്റർ മാറി ജൻഗോൺ എന്ന സ്ഥലത്തിറങ്ങുമ്പോൾ അവസാന ബസ്സും പോയിരുന്നു. ബസ്സ് ഡിപ്പോയിലെ ചേട്ടൻ പറഞ്ഞതനുസരിച് ഹൈവേയിൽ പോയി വണ്ടികൾക്ക് കൈകാണിച്ചു. എന്നത്തേയും പോലെ നിർത്തിയത്,ഒരു ലോറിക്കാരൻ.
അയാളോടൊപ്പം കഥകളൊക്കെ പറഞ്ഞ നേരം പോയതറിഞ്ഞില്ല. രാത്രിക്കാഴ്ചകൾ കാണാൻ ഏറ്റവും നല്ല വാഹനം ഈ ലോറികളാണ്. കഥകളൊക്കെ പറഞ്ഞു സമയം പോയതറിഞ്ഞില്ല,സംസാരത്തേക്കാളേറെ അയാളുടെ പ്രവർത്തികളും വണ്ടിയോടിക്കുന്ന രീതിയും ഇടയ്ക്ക് വരുന്ന ഫോൺ കോളുകളോടുള്ള പ്രതികരണവും നല്ല രസമായിരുന്നു. അല്ലെങ്കിൽ അതിലൊരു സൗന്ദര്യം ഉണ്ടായിരുന്നു. ഈ ലോകത്തു ഏറ്റവും മനോഹരമായത് മനുഷ്യരാണ്…മനുഷ്യരാണ്…മനുഷ്യരാണ്

The most beautiful in the world is, of course, the world itself.– Wallace Stevens