ഭൂമിയുടെ നിറം ചോരയുടെ ചുവപ്പാണത്ര

രാജ്യസ്നേഹം തോന്നുമ്പോൾ പരസ്പരം കഥ പറയാനും ആർമി ഡേയ്ക്ക് ഷെയർ ചെയ്യാനും പ്രതികാരമെന്ന പേരിൽ വീണ്ടും ആക്രമണങ്ങൾ നടക്കുമ്പോൾ പുളകം കൊള്ളാനും രാഷ്ട്രീയ പ്രസംഗങ്ങളിൽ ശ്രദ്ധ ക്ഷണിക്കാനും ഷെല്ലാക്രമണങ്ങൾ നടക്കുമ്പോളും കാശ്മീരിൽ മനുഷ്യത്വ ലംഘനങ്ങൾ നടക്കുമ്പോളും ന്യായീകരിക്കാനും യു പി എ സമയത്തിത്ര എൻ ഡി എ ഭരിച്ചപ്പോൾ അത്ര എന്നിങ്ങനെ മരണക്കണക്ക് പറയാനും നാൽപതു ധീര ജവാന്മാരുടെ പേരും അവർ നേരിട്ട ദുരന്തവും ഉപയോഗിക്കപ്പെടാതിരിക്കട്ടെ.

അച്ഛൻ മരിച്ചത് അറിയാതെ,മരണമെന്തെന്നു മനസ്സിലാകാതെവീട്ടിലേക്കു വരുന്ന ആളുകളെ കണ്ട് പുഞ്ചിരിക്കുന്ന കുഞ്ഞു മക്കളും അവരുടെ മുഖം കണ്ട് വീണ്ടും കരയാൻ വിധിക്കപ്പെട്ട ഭാര്യയും തകർന്നു പോയ അച്ഛനമ്മമാരും നിസ്സഹായരായ സുഹൃത്തുക്കളും ഇന്ത്യയിലെ നാല്പതിടത്തെ കാഴ്ചകളാണ്.

“Death was everywhere. Death was everything. Career. Desire. Dream. Poetry. Love. Youth itself. Dying became just another way of living.”
― Arundhati Roy

ജസ്റ്റിസ് ലീഗ്

baty.JPG

ഫാന്റസി,സൂപ്പർ ഹീറോ സിനിമകളെ ഏറെ ഇഷ്ട്ടപ്പെടുന്ന കൂട്ടുകാരുണ്ടാവുമ്പോൾ സ്വാഭാവികമായും ഇവർ പറയുന്ന കാര്യങ്ങളെ അറിയാനുള്ള ആകാംക്ഷയിൽ കണ്ട സിനിമകൾ ഏറെയുണ്ട്. പണ്ട് ചിത്രകഥാ പുസ്തകങ്ങളിൽ വായിച്ച കഥാപാത്രങ്ങളിൽ ഒന്നിനോട് മാത്രം ഒരുപാട് ഇഷ്ട്ടം തോന്നിയിരുന്നു. ആ പേര് കേട്ട് കണ്ടതാണ് നോളന്റെ ബാറ്റ്മാൻ സിനിമകൾ. പിന്നീട് ഡി സിയുടെ ബാറ്റ്മാൻ സിനിമകളും കാണാൻ തുടങ്ങി. ജസ്റ്റിസ് ലീഗ് അങ്ങനെ കണ്ട സിനിമയാണ്. ഒരുപാട് ഡിമെൻഷൻസ് ഉള്ള കഥാപാത്രമാണ് ബാറ്റ്മാൻ. പിന്നീടൊരിക്കൽ അതിനെക്കുറിച്ചു എഴുതണം എന്നൊരു ആഗ്രഹം ഉണ്ട്.

You were pushing me to lead the team, but leaders get people killed. I fought, always, when I was needed. But to lead, step into the light and to say to people, “This is worth your life”… it’s your fault.

മതിലുകൾ

mathilukal

കലയും സാഹിത്യവും സമൂഹത്തിലെ ചിലരിൽ മാത്രം ഒതുങ്ങി നിന്ന ഒരു കാലഘട്ടമുണ്ടായിരുന്നു കേരളത്തിൽ എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. വായന എന്നത് സമൂഹത്തിലെ കുറച്ചാളുകളിൽ മാത്രം ഒതുങ്ങി നിന്നു എന്ന് പറയുന്നതിനപ്പുറം സാധാരണക്കാരുടെ കഥകൾ അവർക്ക് മനസ്സിലാകുന്ന രീതിയിൽ എഴുതപ്പെട്ടില്ല എന്ന് പറയുന്നതാകും കുറച്ച് കൂടി അനുയോജ്യം. ആ സാഹചര്യത്തിൽ നിന്നൊരു മാറ്റം വരുന്നത് ബഷീറിന്റെയും സമകാലികരുടെയും സമയത്താണ്.
മതിലുകൾ പോലൊരു അസാധാരണ കൃതി നാലു ദിവസം കൊണ്ട് എഴുതിത്തീർക്കാണ് ബഷീറിന് തുണയായത് യാത്രകളാണ്,അനുഭവങ്ങളാണ്,മനുഷ്യന്മാരാണ്. അയാൾ നാരായണിക്ക് കൊടുക്കാൻ കയ്യിൽ കരുതിയ പനിനീർപ്പൂവ് ഇന്നും വാട്ടമില്ലാതെ വായനക്കാരുടെ ഹൃദയത്തിൽ തെളിഞ്ഞങ്ങനെ നിൽക്കുന്നു.

ഞാൻ പുറത്തേക്കിറങ്ങി,കഴുകി വൃത്തിയാക്കിയ പുതിയ ലോകം.അപ്പൊഴെനിക്ക് തോന്നി,ജയിൽ ചാടുന്നത് നല്ലതല്ല! ഇത്ര കഷ്ട്ടപ്പെട്ടു ജയിൽ ചാടി വെളിയിൽ ചെന്നിട്ടെന്തു ചെയ്യാനാണ്? വെളിയിൽ എന്ന് പറയുന്നത് വൻ ജയില് തന്നെയല്ലേ?

അള്ള് രാമേന്ദ്രൻ

Allufirstlook

കഥകൾ നടക്കുന്ന സ്ഥലവും കാലഘട്ടവും ആസ്വാദകനെ സംബന്ധിച്ചിടത്തോളം പ്രാധാന്യം അർഹിക്കുന്നതാണ്. അമേരിക്കയിലെ ഒരു നഗരത്തിൽ നടക്കുന്ന കഥ കേരളത്തിൽ സങ്കൽപ്പിക്കാൻ പോലും പറ്റാത്തവരുണ്ട്. അവരുടെ പബ്ബും ഫെസ്റ്റും നമ്മുടെ ഉത്സവങ്ങളും ഗാനമേളയും ഒക്കെയാണെന്ന് ചിന്തിക്കാൻ പോലും പറ്റാത്തവർ.

ഈ സിനിമ നടക്കുന്നത് ഒരു ഗ്രാമത്തിലാണെന്നും കഥാപാത്രങ്ങൾ സാധാരണക്കാരാണെന്നും ജീവിച്ചു വന്ന സാഹചര്യം നൽകിയ വ്യക്തിത്വം ഉള്ളവരാണെന്നും അവരുടെ പ്രതികാരവും സ്നേഹവും വഴക്കും നമ്മൾ കാണുന്നതും കേൾക്കുന്നതുമാണെന്നും  അംഗീകരിച്ചാൽ ഒരിക്കൽ കണ്ടു കൊണ്ടിരിക്കാം. വൺലൈൻ സ്റ്റോറി അടിപൊളി ആണ്,അത് വികസിപ്പിക്കുന്നതിൽ പാകപ്പിഴകൾ വന്നിട്ടുണ്ട്.

ചില രംഗങ്ങളിലൊക്കെ കുഞ്ചാക്കോ ബോബനിലെ നടനെ കാണാൻ കഴിഞ്ഞു. അത് തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് എലമെന്റ്.

Enjoy yourself (it’s later than you think)

enjoy

1949 അമേരിക്കയിൽ ഇറങ്ങിയ ലോക പ്രശസ്തമായ ഇന്നും ആളുകൾ ഏറ്റു പാടുന്ന പാട്ടാണ് “Enjoy yourself, it’s later than you think”
ഒരുപാട് ആളുകളെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ച തലമുറകൾ ഏറ്റു പാടിയ ഒരു മാസ്റ്റർ പീസ്.
സന്തോഷമായിരിക്കാനും ജീവിതം ആസ്വദിക്കാനുമല്ലെങ്കിൽ പിന്നെന്തിനാണ് നമ്മൾ ഓരോന്നു ചെയ്തു കൂട്ടുന്നത്?

എന്നിട്ടും സന്തോഷമില്ലെങ്കിലോ?

“You’re gonna take that ocean trip, no matter, come what may”

Enjoy yourself, it's later than you think
Enjoy yourself, while you're still in the pink
The years go by, as quickly as a wink
Enjoy yourself, enjoy yourself, it's later than you think


You're gonna take that ocean trip, no matter, come what may
You've got your reservations made, but you just can't get away
Next year for sure, you'll see the world, you'll really get around
But how far can you travel when you're six feet underground?


Your heart of hearts, your dream of dreams, your ravishing brunette
She's left you and she's now become somebody else's pet
Lay down that gun, don't try, my friend, to reach the great beyond
You'll have more fun by reaching for a redhead or a blonde

Enjoy yourself, it's later than you think
Enjoy yourself, while you're still in the pink
The years go by, as quickly as a wink
Enjoy yourself, enjoy yourself, it's later than you think

Songwriters: Carl Sigman / Herbert Magidson
Enjoy Yourself (It's Later Than You Think) lyrics © Warner/Chappell Music, Inc

 

 

പൂക്കച്ചവടക്കാരി

ra

എന്തോരം കഥകളാണ് ചുറ്റിലും. കാണുന്നവർക്കെല്ലാം പറയാൻ ഓരോ കഥകളുണ്ടാവും,കാണുന്ന കാഴ്ചകൾക്കെല്ലാം പിന്നിലും കഥകളുണ്ടാവും,നമ്മളും ഒരു കഥയുടെ ഭാഗമാണ്.

ചോദ്യമിതാണ്,,
കഥകൾ കേൾക്കാൻ നിങ്ങൾക്കിഷ്ട്ടമാണോ? അതോ ഒരുപാട് കഥകളുടെ ഭാഗമാകണോ? പുസ്തകങ്ങൾക്കും,സിനിമയ്ക്കുമപ്പുറം അനുഭവങ്ങൾക്ക് പ്രാധാന്യം കൊടുക്കാനും പലതും തൊട്ടറിയാനും ഒരു സഞ്ചാരിയാവണം.
നമുക്ക് യാത്ര ചെയ്യാം…

 

നിങ്ങൾ ഇന്നു കാണുന്ന നിറമുള്ള പൂക്കൾ ഇന്നലെ ഇരുട്ടിലായിരുന്നു

രാധേയനായ കർണൻ

Capture

അടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കുന്നു….
ർണീം…ർണീം…ർണീം…
സിഗ്നൽസ് വള്ളുവനാട് അവതരിപ്പിക്കുന്നു…
“രാധേയനായ കർണൻ”

കർണനെന്ന കഥാപാത്രത്തോട് തോന്നിയ ഇഷ്ടം പുരാണ നോവലുകളിലൂടെയും കഥകളിലൂടെയും ഇനി ഞാൻ ഉറങ്ങട്ടെ എന്ന മാസ്റ്റർപീസിലൂടെയും കൊണ്ട് ചെന്നെത്തിച്ചത് ഈ നാടകത്തിലായിരുന്നു. സിനിമയെ വട്ടം ചുറ്റിയിരുന്ന എന്റെ ദൃശ്യ കലാസ്വാദനത്തെ വഴി തിരിച്ചു വിടുന്നതിൽ വലിയൊരു പങ്ക് ഈ നാടകത്തിനുണ്ട്.
നമുക്ക് നാടകങ്ങൾക്ക് തിരിച്ചു പോവാം… വിസ്‌മൃതിയിലായേണ്ട ഒരു കലാരൂപമല്ല നാടകം.

 

“The uniqueness of theatre compared to cinema is that it could interact directly with the audience. It is where the stage, the backstage and the audience come together,”

-M.G.S. Narayanan

The Ministry of Utmost Happiness

sp

സ്വത്വം നഷ്ടപ്പെട്ടവരുടെ,അടിച്ചമർത്തപ്പെട്ടവരുടെ,മാറ്റി നിർത്തപ്പെട്ടവരുടെ,തോറ്റുപോയവരുടെ അതിജീവനത്തിനും ചെറുത്തുനില്പിനുമുള്ള നൂറായിരം ശ്രമങ്ങളുടെ കഥയാണ് “The Ministry of Utmost Happiness”
ജീവിതം അത്ര എളുപ്പമൊന്നുമല്ല ഇതിലെ ഓരോ കഥാപാത്രത്തിനും.
ഓരോ യാത്രകളിലും കണ്ട മജ്ജയും മാംസവുമുള്ള ആളുകൾ പറഞ്ഞ ചില കഥകളുമായി ബന്ധപ്പെടുത്താൻ സാധിച്ചത് കൊണ്ട് ഹൃദയവുമായി ഏറെ അടുത്ത് നിൽക്കുന്നു ഈ നോവൽ. ശ്‌മശാനത്തിൽ പണിത സ്വർഗം സ്വത്വം നഷ്ടപ്പെട്ടവരുടെ,അടിച്ചമർത്തപ്പെട്ടവരുടെ,മാറ്റി നിർത്തപ്പെട്ടവരുടെ,തോറ്റുപോയവരുടെ, ആഘോഷമായിരുന്നു.

“Normalcy was declared. (Normalcy was always a declaration.)”

“In Kashmir when we wake up and say “Good Morning” what we really mean is “Good Mourning.”
― Arundhati Roy

O Kadhal Kanmani

 

1322224_Wallpaper2മണിരത്‌നം സിനിമകളിൽ എന്തോ മാജിക് ഉണ്ടെന്ന് കേൾക്കാറുണ്ട്. തനിക്കു പറയേണ്ട കാര്യങ്ങളെ; സിനിമയുടെ എല്ലാ സങ്കേതങ്ങളും തന്റേതായ ഒരു മാജിക്കൽ ശൈലിയിൽ ഉപയോഗിച്ച്, ആളുകളിലേക്ക്‌ എത്തിക്കാൻ അദ്ദേഹത്തിന് കഴിയുന്നു. ഓ കാതൽ കണ്മണി എന്ന പേരിൽ തന്നെ ആ മാജിക് തുടങ്ങുന്നു,എ ആർ റഹ്മാന്റെ സംഗീതം സിനിമയിലുടനീളം പ്രണയത്തെ കൂടുതൽ മനോഹരമാക്കുന്നു.

“Marriage is boring” എന്ന എന്റെ സങ്കൽപം ആദ്യമായി ചോദ്യം ചെയ്യപ്പെട്ടു. ചാർളി പോലെ,into the wild പോലെ വീണ്ടും വീണ്ടും കാണാൻ ഒരു സിനിമ കൂടി…

I asked for Flowers, You gave me a forest. I asked for Water, You gave me Nectar What should I ask, so, you’d give yourself? I was lost in the Woods, You showed up as the way. I was lost in the Dark You showed up as the light. Where should I lose myself, so, you’ll turn up as yourself?

-Vairamuthu